stalin-prathi
സ്റ്റാലിൻ

ഇരവിപുരം: കോടതി ഉത്തരവ് ലംഘിച്ച് മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ച യുവാവ് ഗാർഹിക പീഡന നിയമപ്രകാരം അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് വിക്ടോറിയ ഭവനത്തിൽ സ്റ്റാലിനെയാണ് (36) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് വൈകിട്ടോടെ മയ്യനാട് വലിയവിള സ്വദേശിയായ ഭാര്യയെ പ്രതി വീടുകയറി ആക്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥനാത്തിലാണ് അറസ്റ്റ്. ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, എ.എസ്.ഐമാരായ ജയകുമാർ, ഷാജി, എസ്.സി.പി.ഒമാരായ മൻജൂഷ, ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.