sfi

കൊല്ലം: 'സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല, കൂട്ടുനിൽക്കില്ല' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐ ബോധവത്കരണ സദസ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ചടയമംഗലത്ത് നിലമേലിൽ എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജിറ്റി അഞ്ചുകൃഷ്ണ നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ആർ. ഗോപീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. അനന്ദു സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഷറഫ്, ബ്ലോക്ക് പ്രസിഡന്റ് നിധീഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്. സന്ദീപ് ലാൽ, അമൽബാബു, സോജു, അനൂപ് തുടങ്ങിയവർ സംസാരിച്ചു.