muhammed-shafi-38

തൃ​ക്ക​രു​വ: കൊവിഡ് മുക്തയായി വീട്ടിലെത്തിയ മാതാവ് മരിച്ചതിന്റെ നാലാം നാൾ യുവാവ് കൊവിഡ് ബാധിതനായി മരിച്ചു. അഷ്ടമുടി വിളക്കുകല്ലുവിള വീട്ടിൽ ഷെയിനുദ്ദീൻകുഞ്ഞാശാന്റെയും (റിട്ട. കേരള ജലഗതാഗത വകുപ്പ് ബോട്ട് ഡ്രൈവർ) പരേതയായ ഉസൈബാബീവിയുടെയും മകൻ മുഹമ്മദ് ഷാഫിയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാതാവ് മരിച്ചത്. പിതാവിന്റോടൊപ്പം അഷ്ടമുടി സ്കൂളിന് സമീപം ആശാൻ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: സുലീനാബീവി. മക്കൾ: അൽത്താഫ്, അൽഫാസ്. സഹോദരി: ഷാജിതാബീവി.