lady

കൊല്ലം: നിരാലംബരായ സ്ത്രീകൾക്ക് നിയമ സംരക്ഷണവും നീതിയും ലഭിക്കുന്നതിന് രൂപീകരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിന് കളങ്കം വരുത്തിയ ജോസഫൈൻ കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി
ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ഗീത ശിവൻ അദ്ധ്യക്ഷയായി. സംസ്ഥാന ​- ജില്ലാ ഭാരവാഹികളായ എൽ.കെ. ശ്രീദേവി, ലൈല കുമാരി, കെ. സിന്ധു ഗോപൻ, ഷീല, സുവർണ, ഗ്രേസ് തുടങ്ങിയവർ സംസാരിച്ചു.