thodiyoor
ചിറ്റുമൂല- വട്ടത്തറമുക്ക് റോഡിൽ ചെട്ടിയത്ത് മുക്കിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞൊഴുകുന്നു

തൊടിയൂർ: ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. ചിറ്റുമൂല - വട്ടത്തറ ജംഗ്ഷൻ റോഡിൽ ചെട്ടിയത്ത് മുക്കിന് സമീപത്താണ് വെള്ളം കെട്ടിനിൽക്കുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുമരാമത്ത് റോഡിൽ പണി നടത്താൻ പിഡബ്ലിയു.ഡി അധികൃതരുടെ അനുമതി വേണമെന്ന് നാട്ടുകാരോട്‌ പറഞ്ഞ ശേഷം
അവർ മടങ്ങിപ്പോയി. എന്നാൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ റോഡിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം പരന്നൊഴുകുകയാണ്.