കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള നാല്പത്തിയൊന്നാം കലശം 28ന് രാവിലെ 8ന് നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇതിന് മുന്നോടിയായുള്ള പൂജകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് ആരംഭിക്കും.