ചവറ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ജെ. നെറ്റൊ ഉദ്ഘാടനം നിർവഹിച്ചു. ഫ്രാൻസിസ് സേവ്യർ, മൽപാൻ ജയിംസ്, നീണ്ടകര പപ്പൻ, സുരേഷ് കുമാർ, മണലിൽ സുബ്രർ, അനിൽ കരുനാഗപ്പള്ളി, ചവറ അഭിലാഷ്, അരിനല്ലൂർ ജോസ്, ലാൽ പുത്തൻകോവിൽ, അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.