velinalloor-chc
വെളിനല്ലൂർസി.എച്ച്.സി യിൽ കൂടിയവികസനയോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വെളിനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ വികസന കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ചിഞ്ചു റാണി. ആരോഗ്യ കേന്ദ്രത്തിന്റെ വികസന സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായിചടയമംഗലം നിയോജക മണ്ഡലത്തിൽ അനുവദിച്ച 10ബെഡുകൾ ഉൾപ്പെട്ട ഐസൊലേഷൻ കോംപ്ലക്സ് വെളിനല്ലൂർസി.എച്ച്.സി യിൽസ്ഥാപിക്കും. ആശുപത്രിയിലേക്ക് എക്സ് റേ, ഡയാലിസിസ് യൂണിറ്റുകളുംഅനുവദിക്കും.. വെളിനല്ലൂർപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വിമൽ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി. നായർ, ജില്ലാ പഞ്ചായത്തംഗം ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, പി.ആനന്ദൻ, എസ്.അമൃത്, ചെങ്കൂർ സുരേഷ്, എം.എം.സലീം, റിയാസ്, ഡോ:ബി.വി.അനിത എന്നിവർ യോഗത്തിൽപങ്കെടുത്തു.