ചവറ സൗത്ത്: മഹിളാ കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോസ്കോ ജുവലേഴ്സിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി വിതരണോദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് വിമൽരാജ്, ബാങ്ക് പ്രസിഡന്റ് എൽ. ജസ്റ്റസ്, ഡി.കെ. അനിൽകുമാർ, ചന്ദ്രബാബു, സജിമോൻ, ബേബി മഞ്ജു, രാജി, ഗ്രെയ്സി, ഷീജാമേരി, ജോസ്കോ മാനേജർ തുടങ്ങിയവർ സംസാരിച്ചു.