പുനലൂർ: എസ്.എൻ.ഡി.പി യോഗം 315-ാം നമ്പർ ഐക്കരക്കോണം ശാഖയുടെയും വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ കൊവിഡ് വ്യാപനങ്ങളെ തുടർന്ന് ഗുരു കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ഭക്ഷ്യധാന്യക്കിറ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഗുരുദേവ ഹാളിൽ ചേർന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് എസ്.സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ കൗൺസിലർ കെ.വി.സുഭാഷ് ബാബു, ശാഖാ സെക്രട്ടറി വി.സുനിൽദത്ത്, വൈസ് പ്രസിഡന്റ് എ.കെ.രഘു, മുൻ യൂണിയൻ കൗൺസിലർ ബി.ചന്ദ്രബാബു, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ശാഖ കമ്മിറ്റി അംഗങ്ങളായ എസ്.സജീവ്,ബിജു, ഓമനക്കുട്ടൻ, എസ്.ഉത്തമൻ, പ്രമോദ്, ബാബു തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.