ആയൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ടും മുട്ടിൽ വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് ധർണ നടത്തി. റീജിയണൽ പ്രസിഡന്റ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ധർണ ഉദ്ഘാടനം ചെയ്തു. വി.ഒ.സാജൻ, പുള്ളിപ്പച്ചയിൽ സലാഹുദ്ദീൻ, കുമ്മിൾസാലി,തോമസ് വേങ്ങൂർ, നജീബ് പേഴുവിള, നൈസാം,പ്രേമചന്ദ്രൻ പിള്ള, കൃഷ്ണകുമാർ കോട്ടുക്കൽ തുടങ്ങിയവർ സംസാരിച്ചു.