കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തിന് കീഴിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതിൽ നിന്ന് സംസ്ഥാന - ജില്ലാ പ്രസിഡന്റുമാരെ കോടതി വിലക്കിയിട്ടും നിയമനം നടത്തുന്നതായി ആരോപണം. ഫീസ് അടച്ച് അംഗത്വമെടുക്കുകയും സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നോമിനേഷൻ നൽകുകയും ചെയ്ത വരുൺ പെരിനാട്, മുഹമ്മദ് ഷാൻ നെടുമ്പന എന്നിവർ നൽകിയ ഹർജിയിലാണ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം കൊല്ലം അഡിഷണൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്.
കോടതിവിധി നിലനിൽക്കെയാണ് കൊറ്റങ്കര മണ്ഡലത്തിലുൾപ്പെടെ പ്രസിഡന്റുമാരെ മാറി മാറി നിയമിക്കുന്നത്. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും നാമമാത്രമായ സ്ഥാനങ്ങളിലേക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ഓൺലൈനായി തിരഞ്ഞെടുപ്പുകൾ നടത്തുകയുമാണ് യൂത്ത് കോൺഗ്രസ് നേതൃത്വമെന്നും വരുൺ പെരിനാടും മുഹമ്മദ് ഷാൻ നെടുമ്പനയും ചൂണ്ടിക്കാട്ടി.