bjp

കൊല്ലം: ഭാരതത്തിലെ ജനങ്ങളോട് കോൺഗ്രസ് കാട്ടിയ വഞ്ചനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ വാർഷികം കരിദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ പ്രസ്ഥാനങ്ങൾ അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോരാടുമ്പോൾ അതിനെ ഒറ്റികൊടുത്തവരാണ് ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച അഡ്വ. വെളിയം കെ.എസ്.രാജീവ്, അശോകൻ, ശശിധരൻ,​ വ്യോമകേശൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ,​ ജില്ലാ വൈസ് പ്രസിഡന്റ് എ.ജി.ശ്രീകുമാർ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രൂപ ബാബു, ജില്ല സെക്രട്ടറിമാരായ കരീപ്ര വിജയൻ, ജിതിൻ ദേവ് എന്നിവർ സംസാരിച്ചു.