പാരിപ്പള്ളി: മുട്ടിൽ മരം മുറിക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അനിൽ കുളമട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ പാരിപ്പള്ളി വിനോദ്, മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എ. സത്താർ, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാന്തികുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ സുന്ദരേശൻ, പ്രവാസി കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു കിഴക്കനേല, ജയകുമാർ, ശശാങ്കൻ, രാജേന്ദ്രൻപിള്ള, വിനോദ് വിജയൻ, ബാബു, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.