പരവൂർ: ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. നിരഞ്ജന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഫുട്ബാൾ താരം സി.കെ. വിനീത് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ബിനു, യു.എസ്. ഉല്ലാസ് കൃഷ്ണൻ, രമ്യ, അമൃത, അപർണ, ശരണ്യ, എം. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പരവൂർ നോർത്തിൽ നടന്ന പരിപാടി ജെ. ജസിൻകുമാർ ഉദ്ഘാടനം ചെയ്തു. അമൃത, ശരണ്യ എന്നിവർ സംസാരിച്ചു. പരവൂർ ടൗണിൽ എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സതീശൻ, മിഥുൻ, വിനു, അജിത്ത്, റിജാദ് എന്നിവർ സംസാരിച്ചു.