കൊല്ലം: കൊവിഡ് ബാധിച്ച് ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു. രണ്ടാംകുറ്റി തണ്ടാന്റഴികത്ത് വീട്ടിൽ അമ്പിളി (64) കഴിഞ്ഞ ബുധനാഴ്ചയും ഭർത്താവ് ഗോപിനാഥൻ (71) വ്യാഴാഴ്ചയുമാണ് മരിച്ചത്. മക്കൾ: വനിത, വിനിത. മരുമക്കൾ: സന്തോഷ്, സുരേഷ് കുമാർ.