പോരുവഴി : കിഫ്ബി പദ്ധതിയനുസരിച്ച് റോഡ് നിർമ്മാണം നടക്കുന്ന ശാസ്താംകോട്ടയിൽ തണൽവൃക്ഷങ്ങളുടെ തായ് വേര് അറുത്ത് നടത്തുന്ന വികസനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
ഫിൽട്ടർ ഹൗസിന് മുൻവശം മുതൽ ശാസ്താംകോട്ട ജംഗ്ഷൻ വരെ റോഡിന്റെ വശങ്ങളിൽ ടൈൽ പാകലും ഓട നിർമ്മാണവും നടന്നു വരികയാണ്. ഇതിന് വേണ്ടി മണ്ണ് നീക്കം ചെയ്യുമ്പോഴാണ് വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെ വേര് മുറിഞ്ഞുപോവുന്നത്. ഇത്തരത്തിൽ നിരവധി മരങ്ങൾ ഇതിനോടകം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും ശാസ്താംകോട്ട ജംഗ്ഷനിലും ഇതേ രീതിയിൽ വലിയ മരങ്ങളുടെ വേരുകൾ മുറിയുന്ന രീതിയിലുള്ള പ്രവർത്തനം നടന്നിട്ടുണ്ട്. ഓട നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തതിനെ തുടർന്ന് ശാസ്താംകോട്ട ബി.എസ്.എൻ.എൽ ഓഫീസിന്റെ മതിലും അപകടാവസ്ഥയിലാണ്.