police

കൊല്ലം: നഗരപരിധിയിൽ പ്രവർത്തനം ആരംഭിച്ച കേരളാ പൊലീസ് ജില്ലാതല പരിശീലന കേന്ദ്രം ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കൊല്ലം പൊലീസ് ക്ളബിനോട് ചേർന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ മന്ദിരത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

കേന്ദ്രീകൃത ശീതികരണ സംവിധാനമുള്ള പരിശീലന കേന്ദ്രത്തിൽ ഒരേസമയം നൂറുപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ,​ 48 പേർക്ക് ഇരിക്കാവുന്ന ഭക്ഷണമുറി എന്നിവയുൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എം.പിമാരായ കെ. സോമപ്രസാദ്, എൻ.കെ പ്രേമചന്ദ്രൻ, എം. നൗഷാദ് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ലാ ആൻഡ് ഓർഡർ ഡി.ജിപി വിജയ് സാഖറേ, ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി,​ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാർ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, ഡിവിഷൻ കൗൺസിലർ എ.കെ. സവാദ്, കെ.പി.ഒ.എ സെക്രട്ടറി എം.സി. പ്രശാന്തൻ, കെ.പി.എ സെക്രട്ടറി ജിജു സി. നായർ തുടങ്ങിയവർ പങ്കെടുക്കും.