കൊല്ലം: ജെ.സി.ഐ ക്വയിലോണിന്റെയും അഞ്ചാലുംമൂട് സാഹിതി ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ പത്താനപുരം ഗാന്ധിഭവനിൽ മഹോപാദ്ധ്യായ കാവിള ജി. ദാമോദരൻ അനുസ്മരണവും ആയുർവേദ ഔഷധ വിതരണവും നടന്നു. അനുസ്മരണ സമ്മേളനം ഡോ. ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് റിസ്വാൻ സുലൈമാൻ, കെ.പി.എ.സി ലീലാകൃഷ്ണൻ, എം. അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ആയുർവേദ ചികിത്സാരംഗത്ത് 41 വർഷം പൂർത്തിയാക്കിയ ഡോ. ഡി. അനിൽകുമാറിനെ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.