കൊല്ലം: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. ജില്ലാ ആശുപത്രിയിൽ സ്പെഷ്യാലിറ്റി ഒ.പികൾ പൂർണമായും ബഹിഷ്കരിച്ചു. ജനറൽ ഒ.പികൾ ഒരു മണിക്കൂർ നിറുത്തിവച്ചു. ഇതിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വസന്തദാസ് ഉദ്ഘാടനം ചെയ്തു. ഡോ. കിരൺ അദ്ധ്യക്ഷനായി.