kelanam-
കേളൻകാവ് സഹൃദയയിൽ പി.എൻ.പണിക്കരുടെ ചിത്രം സ്ഥാപിച്ചു.

കൊല്ലം : കേളൻ കാവ് സഹൃദയ വായനശാലയിൽ പി.എൻ.പണിക്കരുടെ ചിത്രം സ്ഥാപിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശിവപ്രസാദ് അനാച്ഛാദനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.കനകമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.പൊടിയൻ പിള്ള
ചിത്രകാരൻ രാജൻ താന്നിക്കൽ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ആർ.ഉദയൻ പിള്ള സ്വാഗതവും ലൈബേറിയൻ സുമിചന്ദ്രൻ നന്ദിയും പറഞ്ഞു.