vala

 ലക്ഷ്യം ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും


കൊല്ലം: വിദ്യാർത്ഥികളെയും യുവാക്കളെയും ലൈംഗിക ചൂഷണത്തിൽ കുരുക്കാൻ ലൈവ് സ്‌ട്രീമിംഗ്‌ ആപ്പുകൾ. ഗൂഗിൾ പ്ളേ സ്റ്റോറിൽ വളർച്ചാനിരക്കിൽ മുന്നിലുള്ള ഡേറ്റിംഗ്, അഡൾട്ട് സ്‌ട്രീമിംഗ്‌ ആപ്പുകളാണ് പണം തട്ടാൻ വല വിരിക്കുന്നത്. ഓഡിയോ, വീഡിയോ ചാറ്റിംഗ് ഗ്രൂപ്പ് ആപ്പുകളും സജീവമാണ്.

ഭൂരിഭാഗം ആപ്പുകളിലും അജ്ഞാതരായ സ്ത്രീ - പുരുഷന്മാരുമായുള്ള ലൈവ് വീഡിയോ ചാറ്റിംഗാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രായപൂർത്തിയായവരെ ലക്ഷ്യമിട്ടുള്ള ഈ ആപ്ലിക്കേഷനുകളിൽ പലപ്പോഴും പണം നൽകിയുള്ള പരസ്യമായ നഗ്നതാ പ്രദർശനങ്ങളും ലൈംഗിക ചൂഷണങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കഷനുകൾ അപകടം ക്ഷണിച്ചുവരുത്തുമെന്ന് സൈബർ വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വീഡിയോ ചാറ്റ്

1. സെക്സ് ചാറ്റ് വാഗ്‌ദാനം ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തും
2. വലയിൽ വീഴുന്നത് കൂടുതലും കൗമാരക്കാർ
3. സ്ത്രീകളെ ദുരുപയോഗം ചെയ്ത് എസ്‌കോർട്ട് ഏജൻസികൾ
4. നഗ്നതാ പ്രദർശനം ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച്
5. വിഡിയോകൾ ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണമീടാക്കും

പ്രവർത്തനം

1. വിദേശ സെക്സ് സ്‌ട്രീമിംഗ്‌ സൈറ്റുകൾക്ക് സമാനം
2. സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണം
3. 'പ്രത്യേക' കാഴ്ചകൾക്ക് മുൻ‌കൂർ പണം നൽകണം
4. മുഖം മറച്ചുള്ള ലൈവ് സ്ട്രീമായതിനാൽ ആളെ തിരിച്ചറിയില്ല
5. പണമിടപാട് പേടിഎം, ഗൂഗിൾ പേ വഴി

പുത്തൻ തലമുറ ആപ്പുകൾ

1. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചാറ്റ് റൂമുകൾ

2. ശബ്ദ സന്ദേശങ്ങൾക്ക് മുൻഗണന

3. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നു

 സൈബർ കേസുകൾ (സംസ്ഥാനത്ത്)

2020ൽ: 550

2021 ഏപ്രിൽ വരെ: 221

 ഓപ്പറേഷൻ 'പി' ഹണ്ട് - 2020

റെയ്ഡുകൾ: 926

കേസുകൾ: 679

പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ: 852

പിടിയിലായവർ: 183

''

മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നാണ് ഇത്തരം സമൂഹ മാദ്ധ്യമ ആപ്ളിക്കേഷനുകളിലേക്ക് കുട്ടികൾ പ്രവേശിക്കുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കണം.

സൈബർ പൊലീസ്