sndp
നെട്ടയം ശാഖയിൽ നടന്ന അവാർഡ് വിതരണവും പഠനോപകരണ വിതരണവും റ്റി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.മദനൻ,റ്റി.സുനിൽ,സുജീഷ് ശാന്തി, സോമരാജൻ തുടങ്ങിയവർ സമീപം.

ഏരൂർ: എസ്. എൻ.ഡി.പി യോഗം നെട്ടയം 474-ാം നമ്പർ ശാഖയിൽ 2019-2020 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡ് വിതരണവും ആദരിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് ടി.സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടി.കെ.മാധവലാൽ,അഭിലാഷ്, സോമരാജൻ, ശ്രീലാൽ,സുഹജീഷ്, ഹരികുമാർ,വത്സല,ദീപ,ദിവ്യ തുടങ്ങിയവർ സംസാരിച്ചു.സുജീഷ് ശാന്തി സ്വാഗതവും മദനൻ നന്ദിയും പറഞ്ഞു.