കരുനാഗപ്പള്ളി : മഹിളാ കോൺഗ്രസ് നീയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാകമ്മിഷന്റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസ് ധർണ നടത്തി. മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൽ. കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എൻ. അജ യകുമാർ, നീലികുളം സദാനന്ദൻ , മഹിളാകോൺഗ്രസിന്റെ ജില്ലാസെക്രട്ടറിമാർ മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.