ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം 861-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം നടത്തും. അപേക്ഷാ ഫാറം ജൂലായ് ഒന്ന് മുതൽ ശാഖാ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലായ് 15നകം വൈകിട്ട് 4 മുതൽ 6.30 വരെയുള്ള ഓഫീസ് പ്രവർത്തന സമയത്ത് സ്വീകരിക്കുമെന്നും ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ അറിയിച്ചു.