ചാത്തന്നൂർ: കുഴൽപ്പണ അഴിമതിയിലുള്ള അന്വേഷണം ചാത്തന്നൂരിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. അഭിനന്ദ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മണ്ഡലം സെക്രട്ടറി നോബൽ ബാബു, ജില്ലാ കമ്മിറ്റി അംഗം എച്ച്. ഷാജി ദാസ്, അമൽ, സുഗീത് എന്നിവർ സംസാരിച്ചു. വിജിൻ മനോഹരൻ, അരുൺ, ശ്യാം, വിനോദ്, ബിച്ചു എന്നിവർ നേതൃത്വം നൽകി.