കൊട്ടാരക്കര : പെട്രോൾ ഡീസൽ നികുതി ഒഴിവാക്കി ജി.എസ്.ടി നടപ്പാക്കണമെന്ന് ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ കലയപുരം എൻ.ശിവൻപിള്ള,ചാലൂക്കോണം അനിൽകുമാർ, ജയപ്രകാശ് നാരായണൻ,കടയ്ക്കോട് അജയകുമാർ, താമരക്കുടി വിജയകുമാർ, മൈലം രഞ്ചി, വി.ബാബു, സജീവ്, രജിലാൽ എന്നിവർ സംസാരിച്ചു.