കൊട്ടാരക്കര:വിജയ് നഗർ റസിഡന്റ്സ് അ,സോയേഷൻ ഓൺലൈൻ പഠനത്തിന് ഒരുക്കുന്ന നോട്ട് ബുക്ക് ചലഞ്ച് നാളെ രാവിലെ 8ന് നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ലീന ഉമ്മൻ,സജി ചേരൂർ, ജോസ് മാത്യു, എന്നിവർ സംസാരിക്കും. നഗറിലെ ഒന്നു മുതൽ ഏഴാം ക്ളാസു വരെ യുള്ള നിർദ്ധന വിദ്യാർത്ഥികൾക്കാണ് നോട്ടു ബുക്കുകൾ വിതരണം ചെയ്യുന്നത്.