thodi
കല്ലേലിഭാഗം ശ്രീ മഹാദേവർ വിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ ഭക്ഷ്യക്കിറ്റ് വിതരണം ഡോ.കെ.എ.രതീഷ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ : കല്ലേലിഭാഗം 343-ാം നമ്പർ ശ്രീമഹാദേവർവിലാസം എൻ .എസ് .എസ് കരയോഗം പരിധിയിലെ 130 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. നിർദ്ധനയുവതിക്ക് ചികിത്സാസഹായധനവും കൈമാറി. എൻ .എസ്. എസ് പ്രതിനിധി സഭാഅംഗം ഡോ.കെ.എ.രതീഷ് ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായധനവും കൈമാറി. കരയോഗം പ്രസിഡൻ്റ് വേണു ആര്യത്തിൽ, സെക്രട്ടറിരാധാകൃഷ്ണ പിള്ളതറയിൽ, ഇലക്ട്രോൾമെമ്പർ രാധാകൃഷ്ണപിള്ള ,കരയോഗംകമ്മിറ്റി അംഗങ്ങൾ വനിതാ സമാജം ഭാരവാഹികൾ തുടിങ്ങിയവർ പങ്കെടുത്തു.