കൊട്ടാരക്കര: പൊതുസ്ഥലത്തുവച്ച് അമ്മയെയും മകളെയും തടഞ്ഞുനിറുത്തി ആക്രമിച്ചയാൾ അറസ്റ്റിൽ. വിലങ്ങറ നെല്ലിക്കുന്നം കുറ്റിമേലതിൽ വീട്ടിൽ ജോർജ്ജുകുട്ടി(പൊന്നച്ചൻ-49)യെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുറം നായനാർ ജംഗ്ഷനിൽ വച്ചായിരുന്നു മുൻവൈരാഗ്യത്തിന്റെ പേരിൽ അമ്പലപ്പുറം സ്വദേശിനികളായ അമ്മയെയും മകളെയും ഇയാൾ ഉപദ്രവിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.