കരുനാഗപ്പള്ളി : .ലഹരിക്കെതിരെ യുവശക്തി കാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി. ആർ .മഹേഷ് എം .എൽ .എ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. എക്സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം . ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി. മഞ്ചുകുട്ടൻ, കൗൺസിൽ ജില്ലാ കോ ഓർഡിനേറ്റർ സനീഷ് സച്ചു, ഉപസമിതി കൺവീനർ ബെറ്റ്സൺ വർഗീസ്, ഭാരവാഹികളായ അനിൽ കിഴക്കടത്ത് , മുഹമ്മദ് സലിംഖാൻ, ശബരിനാഥ്,സബർമതി ഗ്രന്ഥശാല ഭാരവാഹികളായ ഹരികൃഷ്ണൻ, ഗോപൻ ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.സബർമതി ഗ്രന്ഥശാല യിൽ നടന്ന ഓപ്പൺ കാൻവാസിൽ ചിത്രകാരന്മാർ ചിത്രം വരക്കുകയും സന്ദേശങ്ങൾ എഴുതുകയും ചെയ്തു.