photo
മഹേഷ്

അഞ്ചൽ: മദ്യപിച്ചെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയം കരുപ്പോട്ടിക്കോണം മനോജ്ഭവനിൽ മഹേഷി ( 26 ) നെയാണ് കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിയും വിധവയുമായ മദ്ധ്യവയസ്കയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
കരുപ്പോടിക്കോണം മേഖലയിൽ കുറെ നാളുകളായി വൈകുന്നേരങ്ങളിൽ മഹേഷ് ഉൾപ്പടെയുള്ള ഏതാനും പേർ മദ്യപിച്ച് എത്തി വീടുളിൽ കയറി അസഭ്യം പറയുകയും എതിർക്കുന്നവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നിരവധി പരാതികൾ അഞ്ചൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ,അക്രമികളെ ഭയന്ന് പലരും പരാതി നൽകുന്നതിന് തയ്യാറായിരുന്നില്ല. പുനലൂർ കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻഡ് ചെയ്തു.