ചാത്തന്നൂർ: റോട്ടറി ക്ലബ് ഒഫ് ചാത്തന്നൂരിൽ ഡിസ്ട്രിക് ഗവർണർ ഡോ. തോമസ് വാവന്നി കുന്നേൽ സന്ദർശനം നടത്തി. ഇതോടനുബന്ധിച്ച് ക്ളബിന്റെ സേവ് കിഡ്നി പ്രോജക്ടിന്റെ ഭാഗമായി നിർദ്ധനരായ നാല് വൃക്കരോഗികൾക്ക് ഡയാലിസിസിനായി ഏഴായിരം രൂപ വീതം ധനസഹായം കൈമാറി. റോട്ടറി അസി. ഗവർണർ ജോൺ പണിക്കർ, പ്രസിഡന്റ് അലക്‌സ് കെ. മാമൻ, കെ. മനോഹരൻ, അഖിൽ വിജയൻ, ജേക്കബ് മാമൻ, കെ. അരവിന്ദൻ, വിനോദ് പിള്ള, അജയൻ പവിത്രൻ, ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് എന്നിവർ പങ്കെടുത്തു.