പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് യു.കെ മലയാളി അസോസിയേഷൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. കിനാര റസിഡന്റസ് അസോസിയേഷൻ പ്രതിനിധി സുരേഷ് കുമാറാണ് സമൂഹ അടുക്കളയുടെ മികച്ച പ്രവർത്തനം യു.കെ. മലയാളി അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.