covid
പോരുവഴി ഗവ. ആയുർവേദ ആശുപത്രിയിൽ നടന്ന കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ നിർവഹിക്കുന്നു

പോരുവഴി : പോരുവഴി ഗവ. ആയുർവേദ ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷ വഹിച്ചു. ഡോ. സനോജ് ശ്യാം, വൈസ് പ്രസിഡന്റ് നദീറ ബീവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മോഹനൻ പിള്ള, വിനു ഐ. നായർ,​ ശ്രീതാ സുനിൽ, പ്രിയ സത്യൻ, അൻസി നസീർ, നാസിയത്ത് തുടങ്ങിയവർ പങ്കെടുത്തു.