ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുന്ന പദ്ധതി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനാൽ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പതിനാറാം വാർഡിനെ 'ഡിജി ഫിറ്റ് ഗ്രാമമാ'യി എം.പി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കുമ്മല്ലൂർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്ലാക്കാട് ടിങ്കു പദ്ധതി വിശദീകരണം നടത്തി. ജാഗ്രതാസമിതി കോ ഓർഡിനേറ്റർ കെ. രമേശൻ, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആദർഷ്, ആർ.ആർ.ടി അംഗങ്ങളായ സനോഫർ, അരുൺ, അങ്കണവാടി വർക്കർ ലിസ പ്രസാദ്, ജെ. രാധാകൃഷ്ണൻ, ശ്യാംമോഹൻ, കൊട്ടിയം നൂറുദ്ദീൻ, ജെ. ശിവാനന്ദൻ, കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.