aikya
എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: 'സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല, കൂട്ടുനിൽക്കില്ല' എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ജംഗ്ഷനിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയാ പ്രസിഡന്റ് ആദർശ് എസ്. മോഹൻ, സെക്രട്ടറി സച്ചിൻ ദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ ശ്രീധർ, ആനന്ദ്, നജീബ്, അതുൽ മുഖത്തല എന്നിവർ സംസാരിച്ചു.