കരുനാഗപ്പള്ളി: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ പെട്രോൾ പമ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് വി. ജയദേവൻ, എൻ. സുഭാഷ് ബോസ്, വരുൺ ആലപ്പാട്, ഫഹദ് തറയിൽ, ഗോപാലകൃഷ്ണൻ, ആസാദ്, നവാസ്, നിസാർ, രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.