കരുനാഗപ്പള്ളി: ലഹരി വിമുക്ത ഭാരതം എന്ന മുദ്രാവാക്ക്യം ഉയർത്തി ചവറ ബി.ജെ.എം ഗവ. കോളേജിലെ എൻ. എസ് .എസും കൊല്ലം ജില്ലാ വിമുക്തി മിഷനും സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ പി.കെ സാനു മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി ജില്ലാ മാനേജർ വേണു കുട്ടൻ പിള്ള , പ്രിവന്റീവ് ഓഫീസർ ടി.ജയകുമാർ, ജില്ലാ കോ ​ഓർഡിനേറ്റർ ഡോ. ജി.ഗോപകുമാർ ,​ പ്രോഗ്രാം ഓഫീസർ എസ്. അഭിലാഷ്,​ വിദ്യാർത്ഥികളായ എസ്. പൂജ,​ ഷാദിയ ഷെമീഖ്, അമൽ ജെ ദേവ്, തസ്നി എൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോ. അമിതാഭ് ക്ലാസ് നയിച്ചു.