പത്തനാപുരം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അർബുദ വിമുക്ത കേരളം എന്ന ലക്ഷ്യം മുൻനിറുത്തി ജീവനം കാൻസർ സൊസൈറ്റി കുട്ടികൾക്കായി ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ലഹരി പദാർത്ഥങളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവത്ജീകരണ പരിപാടി ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ശ്രീജിത്ത്,​ആഷിഖ്,​അച്ചു എന്നിവർ നേതൃത്വം നൽകി.