dyfi-
ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം നടത്തിയപ്പോൾ

കൊല്ലം: ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രാക്കുളം പഞ്ചായത്ത്‌ എൽ.പി.എസിലെയും പ്രദേശവാസികളായ മറ്റ് സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം അനിൽകുമാർ സ്‌കൂൾ പ്രഥമാദ്ധ്യാപിക സുജിഷയ്ക്ക് പഠനോപകരണങ്ങൾ കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അമൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്. ഗിരി, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം ലാൽ, യൂണിറ്റ് സെക്രട്ടറി ഫെബിൻ ജോയി എന്നിവർ പങ്കെടുത്തു.