കൊല്ലം: കടപ്പാക്കട കവിതയിൽ പരേതനായ ഐസക് തോമസിന്റെ (റിട്ട. പി.എൽ.ഒ, എൻ.സി.സി) ഭാര്യ സൂസി കോശി (റിട്ട. എൻ.സി.സി, ജി.സി.ഐ, 70) നിര്യാതയായി. തേവലക്കര തൊണ്ടപ്പുറത്ത് പുത്തൻ പറമ്പിൽ കോശി വൈദ്യന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. കൊല്ലം വൈ.എം.സി.എ പ്രസിഡന്റായും സി.എസ്.ഐ ബാലികാമന്ദിരം സൂപ്രണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3ന് കടപ്പാക്കട സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ്.ടി. ഐസക് (കുസാറ്റ്), വിനോദ്.കെ. ഐസക് (എൻജിനിയർ). മരുമകൾ: ജെനി.ആർ. ജോൺ (കുഫോസ്, പനങ്ങോട്).