കൊട്ടാരക്കര : സ്ത്രീധനത്തിന്റെ പേരിൽ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് ജാഗ്രതാ സെമിനാർ നടക്കും. രാവിലെ 10ന് ഗൂഗിൾ മീറ്റിലൂടെ സ്ത്രീധനം സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പി.ഐഷാപോറ്റി മോഡറേറ്ററാകും. പി.എം. ആതിര വിഷയാവതരണം നടത്തും. എല്ലാവരും ഗൂഗിൽ മീറ്റിൽ പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ, സെക്രട്ടറി പി.കെ.ജോൺസൺ എന്നിവർ അറിയിച്ചു.