കൊട്ടാരക്കര : സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കുളക്കട ബി.ആർ.സിയിൽ നടന്ന ഉപകരണ വിതരണം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ബ്ലോക്ക് പഞ്ചായത്തംഗം എൻ.മോഹനൻ, സി.ജി.സിന്ധു എന്നിവർ പങ്കെടുത്തു. ഇലക്ട്രോണിക് വീൽ ചെയർ, സ‌‌‌ർജിക്കൽ ഷൂസ്, സി.പി ചെയർ, എയർബെഡ്, കാലിപ്പർ എന്നിവയാണ് ചടങ്ങിൽ വിതരണം ചെയ്തത്.