anasr
യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കൊവിഡ് കാലത്ത് പാവങ്ങൾക്കൊരു കൈത്താങ്ങ്' പദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കൊവിഡ് കാലത്ത് പാവങ്ങൾക്കൊരു കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഷാദ് നിസാർ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലി ജനറൽ സെക്രട്ടറി അഭിനന്ദ് വാറുവിൽ, ഷാൻ വടക്കേവിള, അഷ്റഫ് പുത്തൻപുര, മണക്കാട് സലീം, അൻസർ കുറവന്റഴികം, ഷാഫി ബഷീർ, സുഹാസ് പള്ളിമുക്ക്, അജു ആന്റണി, സനോഫർ ചകിരിക്കട, വയനക്കുളം സലീം, കലാം, ഷിബു, നിഷാദ് നാസർ എന്നിവർ സംസാരിച്ചു.