ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമുദ്ര സ്നേഹമാംഗല്യം പദ്ധതി പ്രകാരമുള്ള ആദ്യവിവാഹം ഇന്ന് നടക്കും. ചാത്തന്നൂർ മാമ്പള്ളിക്കുന്നം മൂലവാരത്ത് വീട്ടിൽ ശ്രീകുമാറിന്റെ മകൾ കാവ്യ ശ്രീകുമാറും ആദിച്ചനല്ലൂർ സേതുഭവനിൽ സോമന്റെ മകൻ എസ്. സേതുവും രാവിലെ 11ന് കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകും.
മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരിക്കും. ജി.എസ്. ജയലാൽ എം.എൽ.എ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ജില്ലാപഞ്ചായത്തംഗം എ. ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, ബ്ലോക്ക് പഞ്ചായത്തംഗം ആശ, സമുദ്രതീരം വയോജന കേന്ദ്രം ചെയർമാൻ റുവൽസിംഗ്, കല്ലുവാതുക്കൽ അജയകുമാർ, ആർ.ഡി. ലാൽ, സുധി വേളമാനൂർ, ബിനു കല്ലുവാതുക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.