അഞ്ചൽ: 'കുട്ടികൾ പഠിക്കട്ടെ" എന്ന കാമ്പയിൻ ഉയർത്തി സി.പി.ഐ അഗസ്ത്യക്കോട് അമ്പലംമുക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗസ്ത്യക്കോട് ന്യൂ എൽ.പി.എസിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം അരുൺചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൺസിൽ പ്രസിഡന്റ് ലിനു ജമാൽ, അഞ്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിബാബു, ലോക്കൽ സെക്രട്ടറി എസ്. സുജേഷ്, വൈശാഖ് സി. ദാസ്, അജിവാസ്, ബിന്ദു തിലകൻ, പി.ടി.എ പ്രസിഡന്റ് പ്രദീഷ്, ജീന, ബിജുകുമാർ എന്നിവർ സംസാരിച്ചു. ജൂൺ 1 മുതൽ എല്ലാ കുട്ടികൾക്കും സൗജന്യ ഇന്റർനെറ്റ് കാമ്പയിൻ നടത്തി വരികയാണ് സി.പി.ഐ അമ്പലംമുക്ക് ബ്രാഞ്ച്. യോഗത്തിൽ എം.എൽ.എക്ക് സ്കൂൾ പി.ടി.എ നിവേദനം നൽകി.