കിഴക്കേകല്ലട: മറവൂർ മുറിയിൽ മൈലോട്ട് വീട്ടിൽ പരേതരായ കുഞ്ഞുപിള്ളയുടെയും ഭവാനിഅമ്മയുടെയും മകളും ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ ഓമനഅമ്മ (റിട്ട. ചിറ്റുമല ബ്ലോക്ക് ഓഫീസ്, 74) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ഗൾഫ്), അനിൽകുമാർ (കെ.എസ്.ആർ.ടി.സി), സുധീഷ് കുമാർ (ഡ്രൈവർ), മനോജ് കുമാർ (വ്യവസായ വകുപ്പ്). മരുമക്കൾ: പ്രീത (ആശാ വർക്കർ), ഗീത (അദ്ധ്യാപിക), സുനിത, ജ്യോതിലക്ഷ്മി (ഹെൽത്ത് ഇൻസ്പെക്ടർ).