കൊല്ലം: ലൈബ്രറി കൗൺസിൽ വടക്കേവിള നേതൃസമിതിയുടെ കലാസാഹിത്യ സംഗമം ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി. ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ പട്ടത്താനം സുനിൽ, ജയൻ, കെ.എം. ഭാസ്കരൻ നായർ, വിമൽ കുമാർ, രാജൻപിള്ള, എ.ജി. അജയകുമാർ, ഷാഹുൽ ഹമീദ്, ഇ. താജുദ്ദീൻ, ജെ. വിമലകുമാരി, കൃഷ്ണകുമാർ, മുരളിപിള്ള, സനിൽ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ബാലവേദി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.