ശാസ്താംകോട്ട: ഇന്ധനവില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം വൈ.എ . സമദ് സോമവിലാസം ചന്തയിൽ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് തടത്തിൽ സലിം, സി.എസ് രതീഷൻ, അനിൽകുമാർ, കൊയ്‌വേലിൽ മുരളി, ഗോപാലകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള, രഘു, മഠത്തിൽ അനസ്‌ഖാൻ തുടങ്ങിയവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ഞിരംവിള അജയൻ മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ ഉദ്ഘാടനം ചെയ്തു. വൈ.ഷാജഹാൻ, സിജു കോശി വൈദ്യൻ, വിദ്യാരംഭം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.